Welcome to Food Craft Institute
+914712310441
directorfci@gmail.com
13 FCI Centers & upcoming at Wayanad and Pathanamthitta Districts

കോഴ്സുകള്‍

Food Craft Institute - Department of Tourism - Government of Kerala

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ കോഴ്സുകള്‍

 

1. ഫൂഡ് ആന്‍റ് ബിവറേജ് സര്‍വ്വീസ്

സ്റ്റാര്‍ ഹോട്ടലുകളുടെ നിലവാരത്തിനനുസരിച്ച് ഭക്ഷണ സാധനങ്ങളും, പാനീയങ്ങളും, കൃത്യമായ ക്രമത്തില്‍ വിതരണം ചെയ്യുന്നതെങ്ങനെയെന്നാണ് ഈ കോഴ്സില്‍ പഠിപ്പിക്കുന്നത്. സ്റ്റാര്‍ ഹോട്ടലുകള്‍, വിനോദ സഞ്ചാര കപ്പലുകള്‍, ബാറുകള്‍, റെസ്റ്റോറന്‍റുകള്‍, ബോന്‍ക്വിറ്റ് ഹാളുകള്‍ എന്നിവിടങ്ങളില്‍ ഈ കോഴ്സിലൂടെ ജോലി ലഭിക്കുന്നു. Waiting Part – I, Waiting Part – II എന്നീ രണ്ട് വിഷയങ്ങളിലായി, തിയറിയും, പ്രാക്റ്റിക്കലും കൂടാതെ, കമ്മ്യൂണിക്കേഷന്‍ ഇംഗ്ലീഷ്, വ്യക്തിത്വ വികസനം, കമ്പ്യൂട്ടര്‍ സാക്ഷരത, എന്നീ വിഷയങ്ങളും ഈ കോഴ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പഠനത്തിന് ശേഷം വെയ്റ്റര്‍ തസ്തികയില്‍ ഹോട്ടലുകളില്‍ ജോലിയില്‍ പ്രവേശിക്കാവുന്നതും, ജോലിയിലെ പ്രാവീണ്യത്തിനും പ്രാഗല്‍ഭ്യത്തിനുമനുസരിച്ച് സീനിയര്‍ വെയിറ്റര്‍, ക്യാപ്റ്റന്‍, റെസ്റ്റോറന്‍റ് മാനേജര്‍, ഫൂഡ് ആന്‍റ് ബീവറേജ് മാനേജര്‍ എന്നീ നിലകളില്‍ ഉയരാവുന്നതുമാണ്.

 


 

2. ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍

ഹോട്ടലില്‍ എത്തിച്ചേരുന്ന അതിഥികളെ സ്വീകരിക്കല്‍, മുറി അനുവദിച്ചു നല്‍കല്‍, അതിഥികളില്‍ നിന്നും വാടക ഈടാക്കല്‍, റൂം റിസര്‍വേഷന്‍, രജിസ്ട്രേഷന്‍, റൂം വില്‍പന, ഗസ്റ്റ് ചെക്കൗട്ട് എന്നിവ ഈ വിഷയത്തിന്‍റെ ഭാഗമായി പഠിക്കുന്നു. ബുക്ക് കീപ്പിംഗ്, സോഫ്റ്റ്വെയര്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ പരിശീലനം എന്നിവ കൂടി ഈ കോഴ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്‍റായി ജോലി ലഭിക്കാവുന്നതും, ഗസ്റ്റ് റിലേഷന്‍ എക്സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്‍റ് ഫ്രണ്ട് ഓഫീസ് മാനേജര്‍, ലോബി മാനേജര്‍, ഫ്രണ്ട് ഓഫീസ് മാനേജര്‍ എന്നീ നിലകളിലേക്ക് ഉയരാവുന്നതുമാണ്. , വ്യക്തിത്വ വികസനവും ഇംഗ്ലീഷിലുള്ള ആശയവിനിമയ നൈപുണിയും ഈ കോഴ്സിന്‍റെ ഭാഗമാക്കിയിട്ടുണ്ട്.

 


 

3. ഫൂഡ് പ്രൊഡക്ഷന്‍

കൃത്യമായ രീതിയില്‍ ആഹാരം പാചകം ചെയ്യാന്‍ പഠിപ്പിക്കുന്ന കോഴ്സാണിത്. ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള 200 തരത്തിലുള്ള ആഹാരം നിര്‍മ്മിക്കുന്നതിന് ഈ കോഴ്സിലൂടെ പഠിപ്പിക്കുന്നു. ശുചിത്വം, പോഷക സംബന്ധമായ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കോഴ്സ് കഴിയുന്നവര്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുള്‍പ്പെടെ, കുക്കായി ജോലിയില്‍ പ്രവേശിക്കാവുന്നതും, കിച്ചന്‍ ചീഫ്, അസിസ്റ്റന്‍റ് ഷെഫ്, ഷെഫ്, ഫൂഡ് പ്രൊഡക്ഷന്‍ മാനേജര്‍ എന്നീ തലങ്ങള്‍ എത്താവുന്നതുമാണ്.

 


 

4. ഹോട്ടല്‍ അക്കൊമ്മഡേഷന്‍ ഓപ്പറേഷന്‍

ഹോട്ടലുകളിലെ പ്രധാനപ്പെട്ട വിഭാഗമാണ് ഹൗസ് കീപ്പിംഗ്. ഹോട്ടലുകളിലെ മുറി അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് സജ്ജീകരിക്കല്‍, ഹോട്ടലും പരിസരവും വൃത്തിയായി സൂക്ഷിക്കല്‍ തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്. ഈ കോഴ്സ് കഴിയുന്ന ഒരാള്‍ക്ക് റൂം അറ്റന്‍റന്‍റായി ജോലിയില്‍ പ്രവേശിക്കാവുന്നതും ഫ്ളോര്‍ സൂപ്പര്‍വൈസര്‍, ലിനന്‍ കീപ്പര്‍, എക്സിക്യൂട്ടീവ് ഹൗസ് കീപ്പര്‍, എന്നീ തസ്തികകളില്‍ എത്താവുന്നതുമാണ്.

 


5. ബേക്കറി ആന്‍റ് കണ്‍ഫെക്ഷനറി

കലാപരമായി ചെയ്യാന്‍ കഴിയുന്ന ബേക്കിംഗ് വളരെ തൊഴില്‍ സാധ്യതയുള്ള വ്യവസായമാണ്. ഈ കോഴ്സ് പൂര്‍ത്തിയാക്കുന്ന ഒരാള്‍ ബ്രെഡ്, ബ്രെഡ് റോള്‍, കേക്കുകള്‍, പേസ്റ്റ്രീസ്, കുക്കീസ് എന്നിവ ബേക്ക് ചെയ്യുന്നതിനുള്ള തിയറിയിലും പ്രാക്റ്റിക്കലിലും പ്രാവീണ്യം നേടുന്നതോടൊപ്പം തൊഴില്‍ ലഭിക്കുന്നതിനുള്ള സാധ്യതയും നേടുന്നു.


6. കാനിങ് ആൻഡ് ഫുഡ് പ്രിസെർവേഷൻ

ഭക്ഷണ പദാർത്ഥങ്ങളെ അണുവിമുക്തമാക്കി ദീർഘകാലത്തേയ്ക്കു അതിന്റെ തനിമയെ നിലനിർത്തി ശാസ്ത്രീയമായി സൂക്ഷിക്കുന്ന പഠനരീതി. ഈ മേഖല വ്യാവസായികമായി വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുകയും അനന്തമായ തൊഴിൽ അവസരങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നു.